വ്യാജ വാർത്തകൾ തിരിച്ചറിയുക
വ്യാജ വാർത്തകൾ തിരിച്ചറിയുക
വ്യാജ വാർത്തകളും, വിവരങ്ങളും വിശ്വസിക്കാതിരിക്കുക.
അസംഖ്യം വിവരങ്ങള്‍ ലഭ്യമാണെങ്കിലും വ്യാജവാര്‍ത്തകളുടെയും
വിവരങ്ങളുടെയും കൂത്തരങ്ങാണ് ഇന്ന് ഇന്റര്‍നെറ്റ്. സെര്‍ച്ച് എഞ്ചിനുകളിലും
സോഷ്യല്‍ മീഡിയയിലും വ്യാജ വാര്‍ത്തകള്‍ പെരുകുകയാണ്. വ്യാജവാര്‍ത്തകള്‍ക്ക് പലപ്പോഴും ആകര്‍ഷകമായ
തലക്കെട്ടുകളും തലക്കെട്ടുകളുടെ ക്രമീകരണവുമൊക്കെയാവും. അവിശ്വസനീയമെന്ന്
തോന്നിപ്പിക്കും വിധം ഞെട്ടിപ്പിക്കുന്ന പ്രയോഗങ്ങളും അവകാശവാദങ്ങളുമാവും അത്തരം
തലക്കെട്ടുകളിലുണ്ടാവുക. അങ്ങനെയുള്ള തലക്കെട്ടുകളോടുകൂടിയ വാര്‍ത്തകള്‍ ശ്രദ്ധിക്കപ്പെട്ടാല്‍
അതൊരു വ്യാജവാര്‍ത്തയാവാനിടയുണ്ട്.
വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ കണ്ടയുടനെ അതിന്റെ ആധികാരികത
ഉറപ്പ് വരുത്താതെ ഷെയർ ചെയ്യുന്നതാണ് ഇത്തരം വാർത്തകൾ നിർമിക്കുന്നവർക്ക്
പ്രേരണയാകുന്നത്. അറിഞ്ഞോ അറിയാതെയോ പലരും ഈ വ്യാജ പ്രചാരങ്ങളുടെ വാഹകരാകുന്നു. സൗദി അറേബ്യയുടെ എല്ലാ മന്ത്രാലയങ്ങൾക്കും ഔദ്യോഗിക സൈറ്റുകളുണ്ട്. മന്ത്രിസഭാ തീരുമാനങ്ങളും പുതിയ നിയമങ്ങളും അതിൽ അതാത് സമയങ്ങളിൽ രേഖപ്പെടുത്തും. ഇതിന് പുറമെ സൗദി അറേബ്യയുടെ ഔദ്യോഗിക വാർത്ത ഏജൻസിയായ സൗദി പ്രസ് ഏജൻസിയും കൃത്യമായ വിവരങ്ങൾ യഥാസമയത്ത്പുറത്ത് വിടുന്നുണ്ട്. ഇങ്ങനെയൊക്കെ വിവരങ്ങൾ അറിയാനുള്ള സംവിധാനങ്ങൾ ഉണ്ടായിരിക്കെ ഇത്തരം കള്ള പ്രചാരങ്ങളുടെ പ്രചാരകാരാകരുത്. നിയമങ്ങളും അതിൽ അതാത് സമയങ്ങളിൽ രേഖപ്പെടുത്തും. ഇതിന് പുറമെ സൗദി അറേബ്യയുടെ ഔദ്യോഗിക വാർത്ത ഏജൻസിയായ സൗദി പ്രസ് ഏജൻസിയും കൃത്യമായ വിവരങ്ങൾ യഥാസമയത്ത് പുറത്ത് വിടുന്നുണ്ട്. ഇങ്ങനെയൊക്കെ വിവരങ്ങൾ അറിയാനുള്ള സംവിധാനങ്ങൾ ഉണ്ടായിരിക്കെ ഇത്തരം കള്ള പ്രചാരങ്ങളുടെ പ്രചാരകാരാകരുത്.
സൗദി അറേബ്യയിലെ സൈബർ കുറ്റകൃത്യം നേരിടുന്നതിനുള്ള നിയമപ്രകാരം
കിംവദന്തികൾ
വ്യാജ വാർത്തകൾ നിർമിക്കുക, പ്രചരിപ്പിക്കുക, സൂക്ഷിക്ച്ചു വയ്ക്കുക എന്നിവ ചെയ്യുന്നവർക്കുള്ള ശിക്ഷ വളരെ വലുതാണ്.
വ്യാജ പ്രചരണം നടത്തിയവർക്,
¾ അഞ്ച് വർഷം തടവ്
¾ മൂന്ന് ദശലക്ഷം റിയാലിന്റെ
പിഴ
¾ കുറ്റകൃത്യത്തിന്
ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ കണ്ടുകെട്ടൽ
¾ ശിക്ഷിക്കപ്പെട്ട
വ്യക്തിയുടെ ചെലവിൽ വിധിന്യായത്തിന്റെ സംഗ്രഹം പ്രസിദ്ധീകരിക്കുക
എന്നിവ ആയിരിക്കും
ശിക്ഷ. സൗദി പബ്ലിക് പ്രോസിക്യൂഷൻ
തുടർച്ചയായ മുന്നറിയിപ്പ് ഇക്കാര്യത്തിൽ നല്കികൊണ്ടിരിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് തടയുവാന്‍ ആദ്യമായി
വേണ്ടത് അവ തിരിച്ചറിയുക എന്നതാണ്. അത്തരം
വാര്‍ത്തകള്‍ കാണുമ്പോള്‍ അവ തിരിച്ചറിയുവാനായി എന്തെല്ലാം ശ്രദ്ധിക്കണമെന്നത്
സംബന്ധിച്ച് ചില നിര്‍ദ്ദേശങ്ങള്‍ ഫെയ്സ്ബുക് നല്‍കുന്നുണ്ട്. അവ താഴെ കൊടുക്കുന്നു.
1.
തലക്കെട്ടുകളെ മുൻകരുതലുകളോടെ സമീപിക്കുക.
വ്യാജ വാർത്താ സ്‌റ്റോറികളുടെ തലക്കെട്ടുകൾ പലപ്പോഴും
വലിയക്ഷരത്തിൽ ആശ്ചര്യദ്യോതകമായ പോയിന്റുകൾ ഉൾപ്പെടുത്തി ആകർഷകമായവ ആയിരിക്കും.
തലക്കെട്ടുകളിലെ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങൾ അവിശ്വസനീയമായി തോന്നുന്നുവെങ്കിൽ, അവ
മിക്കവാറും വിശ്വസിക്കാൻ കൊള്ളാത്തവ തന്നെയായിരിക്കും.
2.
URL സൂക്ഷ്‌മതയോടെ പരിശോധിക്കുക.
വ്യാജമായതോ വളരെ സാദൃശ്യമുള്ളതോ ആയ ഒരു URL വ്യാജ
വാർത്തകളുടെ സൂചനയാകാം. മിക്ക വ്യാജ വാർത്താ സൈറ്റുകളും URL-ൽ
ചെറിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ആധികാരികമായ വാർത്താ ഉറവിടങ്ങളെ
അനുകരിക്കുന്നവയാണ്. അംഗീകൃത ഉറവിടങ്ങളുമായി URL താരതമ്യം
ചെയ്യാൻ നിങ്ങൾക്ക് സൈറ്റിലേക്ക് പോകാവുന്നതാണ്.
3.
ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുക.
കൃത്യമായ വാർത്തകൾക്ക് ഖ്യാതി നേടിയതെന്ന് നിങ്ങൾ
വിശ്വസിക്കുന്ന ഒരു ഉറവിടത്തിൽ നിന്നുള്ളതാണ് വാർത്തയെന്ന് ഉറപ്പുവരുത്തുക.
പരിചിതമല്ലാത്ത ഒരു സ്ഥാപനത്തിൽ നിന്നുള്ളതാണ് സ്റ്റോറിയെങ്കിൽ, കൂടുതലറിയാൻ
അവരുടെ “ആമുഖം” വിഭാഗം പരിശോധിക്കുക.
4.
അസ്വാഭാവിക ഫോർമാറ്റിംഗ് ശ്രദ്ധിക്കുക.
മിക്ക വ്യാജ വാർത്താ സൈറ്റുകളിലും അക്ഷരത്തെറ്റുകളോ
വിലക്ഷണമായ ലേഔട്ടുകളോ ഉണ്ടായിരിക്കും. ഈ സൂചനകൾ കാണുമ്പോൾ ജാഗ്രതയോടെ വായിക്കുക.
5.
ഫോട്ടോകൾ പരിഗണിക്കുക.
വ്യാജ വാർത്താ ഉറവിടങ്ങളിൽ പലപ്പോഴും കൃത്രിമമായ ഇമേജുകളോ
വീഡിയോയോ അടങ്ങിയിരിക്കും. ചില സമയങ്ങളിൽ ഫോട്ടോ ആധികാരികമായിരിക്കാമെങ്കിലും, അത്
സന്ദർഭത്തിന് യോജിക്കാത്തതായിരിക്കും. ആ ഫോട്ടോയുടെയോ ഇമേജിന്റെയോ ഉറവിടം
പരിശോധിച്ചുറപ്പിക്കാനായി അവ തിരയാവുന്നതാണ്.
6.
തീയതികൾ നിരീക്ഷിക്കുക. വ്യാജ
വാർത്തകളിൽ അസംബന്ധമായ ടൈംലൈനുകളോ മാറ്റം വരുത്തിയ ഇവന്റ് തീയതികളോ അടങ്ങിയിരിക്കാനിടയുണ്ട്.
7.
തെളിവ് പരിശോധിക്കുക.
രചയിതാവിന്റെ ഉറവിടങ്ങൾ കൃത്യമാണോയെന്ന് പരിശോധിച്ച്
സ്ഥിരീകരിക്കുക. തെളിവിന്റെയോ വിശ്വാസ്യതയുടെയോ അഭാവമോ പേരുകൊടുക്കാത്ത വിദഗ്‌ദ്ധരോ
ഒരു വ്യാജ വാർത്തയുടെ സൂചനയാകാം.
8.
മറ്റ് റിപ്പോർട്ടുകൾ നോക്കുക.
മറ്റ് വാർത്താ ഉറവിടങ്ങളൊന്നും അതേ സ്റ്റോറി റിപ്പോർട്ട്
ചെയ്യുന്നില്ലെങ്കിൽ, അത് വാർത്ത വ്യാജമാണെന്നതിന്റെ സൂചനയാകാം. നിങ്ങൾ
വിശ്വസിക്കുന്ന ഒന്നിലധികം ഉറവിടങ്ങൾ സ്‌റ്റോറി റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെങ്കിൽ, അത്
സത്യമായിരിക്കാൻ ഇടയുണ്ട്.
9.
സ്‌റ്റോറി ഒരു തമാശയാണോ?
ചില സമയങ്ങളിൽ വ്യാജ സ്‌റ്റോറികൾ തമാശയാണോ ആക്ഷേപമാണോയെന്ന്
തിരിച്ചറിയുന്നത് പ്രയാസകരമാകാം. ഉറവിടം ഹാസ്യത്തിന് പേരുകേട്ടതാണോയെന്നും സ്‌റ്റോറിയുടെ
വിശദാംശങ്ങളും രീതിയും വെറും തമാശ ഉദ്ദേശിക്കുന്നതാണോയെന്നും പരിശോധിക്കുക.
10. ചില സ്റ്റോറികൾ
കരുതിക്കൂട്ടി കളവ് പ്രചരിപ്പിക്കുന്നവയായിരിക്കും.
നിങ്ങൾ വായിക്കുന്ന സ്‌റ്റോറികളെക്കുറിച്ച്
വിമർശനബുദ്ധിയോടെ ചിന്തിക്കുക, വിശ്വാസ്യയോഗ്യമെന്ന് നിങ്ങൾക്ക്
അറിയാവുന്നവ മാത്രം പങ്കിടുക.
നിങ്ങൾക്കു വരുന്ന മെസ്സേജുകൾ കണ്ണുമടച്ചു മറ്റുള്ളവർക് ഫോർവേഡ്
ചെയ്യുന്നതിന് മുമ്പ് മുകളിൽ പറഞ്ഞ കാര്യങ്ങൾ ഉറപ്പു വരുത്തുക.
Comments
Post a Comment