എൻ്റെ കോവിഡ് 19 വാക്‌സിനേഷൻ അനുഭവം
എൻ്റെ കോവിഡ് 19 വാക്‌സിനേഷൻ അനുഭവം
കോവിഡ് വാക്‌സിൻ എടുക്കണോ? ഇപ്പോൾ തന്നെ എടുക്കണോ അതോ വേണ്ടേ? കുറച്ചു കൂടി കാത്തിരുന്നിട്ടു പോരെ? വല്ലാത്ത ഒരു ആശങ്ക ആയിരിക്കുന്നു. ഗവണ്മെന്റ് ആണെങ്കിൽ എല്ലാവരും വാക്‌സിനേഷൻ ചെയണം എന്ന് അന്നൗൺസ്‌മെന്റ് ചെയ്തുകൊണ്ടിരിക്കുന്ന്. എൻ്റെ പേടി എന്തായിരിക്കും സൈഡ് എഫ്ഫക്റ്റ് എന്നതായിരുന്നു. അതിനിടിയിൽ പരിചയമുള്ള പലരും വാക്‌സിനേഷൻ എടുത്തു അവരുടെ അനുഭവങ്ങൾ പങ്കു വെക്കുന്നത് പത്രത്തിലും വാട്ടസ്ആപ്പിലൂടെയും ഒക്കെ വായിച്ചു. കൂടാതെ വിമാന യാത്രക്ക് വാക്‌സിനേഷൻ പ്രിയോറിറ്റി ആകും എന്ന ന്യൂസും കണ്ടു. നാട്ടിൽ പലരും എടുത്തതായി അറിഞ്ഞു. പിന്നെ ആലോചിച്ചപ്പോൾ എന്തിനു പേടിക്കണം ഒരു ഗവണ്മെന്റ്ഉം ആ രാജ്യത്തെ ജനങ്ങൾക് പ്രശ്നനം ഉണ്ടാകുന്ന കാര്യം ചെയുമോ പ്രതേകിച്ചും വാക്‌സിനേഷൻ കാര്യത്തിൽ എന്തെങ്കിലും സീരിയസ് സൈഡ് എഫ്ഫക്റ്റ് മറ്റോ ഉണ്ടായാൽ ആ രാജ്യം വലിയ പ്രതിസന്ധിയിലേക്ക് പോകില്ലേ? സൗദി പോലുള്ള ഒരു രാജ്യത്തു എല്ലാവിദ ക്വാളിറ്റി കോൺട്രോളും നടത്തി ആയിരിക്കുമല്ലോ വാക്‌സിൻ തിരഞ്ഞെടുത്തിട്ടുണ്ടാകുക. ഏതായാലും നമ്മുടെ രാജ്യമായ ഇന്ത്യയേക്കാൾ മനുഷ്യരുടെ ജീവനും ആരോഗ്യത്തിനും അവരുടെ സ്വത്തിനും പ്രധാന്യം കൊടുക്കുന്ന ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്.
എന്തായായലും വാക്‌സിനേഷൻ ചെയ്യാൻ സമയം കിട്ടുമോ
എന്ന് ചെക് ചെയ്യാൻ തീരുമാനിച്ചു. സഹാത്തി അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് രജിസ്റ്റർ
ചെയ്തു. രണ്ടാഴ്ച മുന്പ് വെറുതെ സഹാത്തി അപ്ലിക്കേഷൻ ഓപ്പൺ ചെയ്‌തു നോക്കിയപ്പോൾ എലിജിബിൾ
ആണ് എന്നും അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാനുള്ള
ഓപ്ഷനും കണ്ടു. അപ്പോൾ അടുത്ത പ്രശനം ഏതു വാക്‌സിൻ
എടുക്കും Pfizer വാക്‌സിൻ കിട്ടുമോ? പലരും പറഞ്ഞു അത്
എയർപോർട്ട് സെന്ററിൽ മാത്രമേ കിട്ടു എന്ന്. എന്നാൽ എനിക്ക് ഉള്ള അപ്പോയ്ൻറ്മെൻറ് ലിസ്റ്റിൽ എയർപോർട്ട് സെന്റർ ഇല്ല. വീണ്ടും ശങ്ക.
അതിനിടയിൽ അടുത്ത ഒരു ഫ്രണ്ട് വാക്‌സിൻ എടുത്തതായി അറിഞ്ഞു. അദ്ദേഹത്തെ വിളിച്ചപ്പോൾ
എയർപോർട്ടിൽ അപ്പോയ്ന്റ്മെന്റ് കിട്ടില്ല മറ്റുള്ള സ്ഥലത്തെ കിട്ടു പുള്ളിക്ക് കിട്ടിയത്
AstraZeneca വാക്‌സിൻ ആണ് പറയത്തക്ക
സൈഡ് എഫ്ഫക്റ്റ് ഒന്നും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു. അത് കേട്ടപ്പോൾ എന്തായാലും വാക്‌സിൻ എടുക്കാം എന്ന്
തീരുമാനിച്ചു എനിക്ക് കിട്ടിയ ഓപ്ഷനിൽ നിന്നും 11 ആം തിയതി 4 മണിക് കിംഗ് ഫഹദ് ഹോസ്പിറ്റൽ
പോയി എടുക്കാൻ ബുക്ക് ചെയ്തു. അങ്ങനെ 11 ആം തിയതി മൂന്നര ആയപ്പോൾ ഹോസ്പിറ്റലിൽ എത്തി.
അവിടെ കണ്ടത് വാക്‌സിൻ എടുക്കാൻ വന്നവരുടെ നീണ്ട
നിര. പക്ഷെ അവിടെ ഉള്ള സ്റ്റാഫ് എല്ലാവരെയും മൂന്ന് നാല് ലൈൻ ആക്കി നിർത്തി
ഓരോ ലൈൻ ആയി ഹോസ്പിറ്റൽ ഹാളിലേക്കു കടത്തിവിടുന്നു. അങ്ങനെ എന്റെ അവസരം എത്തി. അവിട എല്ലാവരേയും ഹൃദ്യമായി സ്വീകരിച്ചു ഇരുത്തി
രജിസ്റ്റർ ചെയ്തു ഓരോരുത്തരെ ആയി വാക്‌സിൻ എടുക്കാൻ ഉള്ള റൂമിലേക്ക് കയറ്റി വിട്ടു.
എൻ്റെ ഇടതു കൈയിൽ വാക്‌സിൻ ഇൻജെക്ട് ചെയ്തു.
എന്നിട്ടു ഇൻജെക്ഷൻ എടുത്ത ഭാഗത്തു വേദന ഉണ്ടെങ്കിൽ ഐസ് ക്യൂബ് വെക്കാൻ പറഞ്ഞു പിന്നെ
പനിയോ ബോഡി പെയിൻ ഉണ്ടാകുകയാണെങ്കിൽ പെനഡോൾ കഴിക്കാൻ പറഞ്ഞു. നല്ല സൗകര്യങ്ങൾ ആണ്
സൗദി ഗവണ്മെന്റ് ഏർപ്പെടുത്തിയിട്ടുള്ളത്
എനിക്ക് എന്ത് സൈഡ് എഫ്ഫക്റ്റ് ആയിരിക്കും ഉണ്ടാകുക
എന്ന് നല്ല പേടിയുണ്ടായിരുന്നു എന്നാൽ വ്യാഴ്ച ഒരു പ്രശ്നവും ഉണ്ടായില്ല. വെള്ളി രാവിലെ
ഉറങ്ങി ഏഴുനേറ്റപ്പോൾ നല്ല ശരീര വേദന ചെറിയ തലവേദന ജോയിന്റ്കൾക്ക് വേദന ഉണ്ടായിരുന്നു.
പിന്നെ നല്ല ക്ഷീണവും. ശനി ഞായർ ദിവസങ്ങളിലും ചെറിയ തോതിൽ ചെറിയ ചെറിയ
ബുദ്ദിമുട്ടുകൾ ഉണ്ടായി. പനി തലവേദന.. ശരീര വേദന. നല്ല ഷീണം എന്നിവ.
വീണ്ടും ആശങ്ക - വാക്‌സിൻ എടുത്ത് വീട്ടിൽ വന്നു
കേറിയപ്പോൾ അതാ ഒരു ന്യൂസ് AstraZeneca വാക്‌സിൻ രക്തം കട്ടപിടിക്കൽ
തുടങ്ങിയ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തതിനാൽ ചില യൂറോപ്യൻ രാജ്യങ്ങളിൽ ഈ വാക്സിൻ
താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു. ഇന്റർനെറ്റ് സെർച്ച് ചെയ്തു നോക്കിയപ്പോൾ
ശരിയാണ് പക്ഷെ താൽക്കാലികം ആണ്. പിന്നെ സൗദി ആരോഗ്യ മന്ത്രാലയം സൗദിയിൽ വിതരണം ചെയ്യുന്ന ഓക്‌സ്‌ഫഡ് ആസ്ട്രാ സെനക
വാക്സിൻ സുരക്ഷിതമാണെന്നും മറ്റു പാർശ്വഫലങ്ങളില്ലെന്നും അറിയിച്ചു. രക്തം കട്ടപിടിക്കൽ
തുടങ്ങിയ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തതിനാൽ ചില യൂറോപ്യൻ രാജ്യങ്ങളിൽ ഈ വാക്സിൻ
താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നതിനാൽ സൗദിയിൽ വിതരണം ചെയ്യുന്ന ആസ്ട്രാ സെനക
വാക്സിനെക്കുറിച്ച ആശങ്കകൾ അസ്ഥാനത്താണെന്ന്
പറഞ്ഞു. നിരോധനം വരുത്തിയ രാജ്യങ്ങളിൽ ചിലത് വാക്സിൻ സുരക്ഷിതമാണെന്ന് തെളിഞ്ഞതിനെ
തുടർന്ന് വീണ്ടും വിതരണം ആരംഭിച്ചിട്ടുണ്ട്.നിലവിൽ സൗദിയിൽ വിതരണം ചെയ്യുന്ന വാക്സിനുകൾക്കൊന്നും
കാര്യമായ പാർശ്വഫലങ്ങൾ ഇല്ലെന്നും എന്നാൽ ശാരീരിക അവസ്ഥകൾക്കനുസരിച്ചു സാധരണ മറ്റു
വാക്സിനുകൾക്കുണ്ടാവുന്ന നേരിയ പാർശ്വഫലങ്ങൾ ചിലരിൽ ഉണ്ടാവാമെന്നും പറഞ്ഞു.
അപ്പോൾ വേറെ പ്രശനം! എന്റെ സെക്കന്റ് ഡോസ് വാക്‌സിൻ
1 ജൂൺ നാണ് എടുക്കേണ്ടത്. അപ്പോൾ എങ്ങനെ നാട്ടിൽ പോകും? ഏപ്രിൽ അല്ലെങ്കിൽ മെയ് മാസത്തിൽ പോകണമെന്ന് വിചാരിച്ചിരുന്നു. എടുത്ത അതെ
കമ്പനിയുടെ ഒരേ തരം വാക്‌സിൻ തന്നെ എടുക്കണം അല്ലെങ്കിൽ കാര്യമില്ല. അതിനെ പറ്റി ചിന്തിച്ചപ്പോൾ
ആണ് അറിഞ്ഞത് അടുത്ത ഡോസ് 12 ആഴ്ച കഴിഞ് എടുക്കുന്നതാണ് നല്ലതു എന്നും ആസ്ട്രാ സെനക ഇന്ത്യയിലും ഉണ്ട് എന്ന്. കോവിഡ് ഷീൽഡ് എന്നപേരിൽ
നാട്ടിൽ അറിയപ്പെടുന്നത് ആസ്ട്രാ സെനക ആണ്. അപ്പോൾ വേണമെങ്കിൽ
നാട്ടിൽ നിന്ന് സെക്കന്റ് ഡോസ് എടുക്കാം എന്ന് കരുതുന്നു. പക്ഷെ പറ്റുമോ എന്ന് സ്ഥിതി
കരിക്കാൻ പറ്റിയിട്ടില്ല. എന്തായാലും നാട്ടിൽ പോകേണ്ടത് എന്നാണ് എന്ന് തീരുമാനിച്ചിട്ടില്ലലോ
അപ്പോൾ നോകാം സാമദാനമായി.
കോവിഡ് വാക്‌സിനേഷൻ
പദ്ധതി വളരെ വേഗത്തിലാണ് ഇപ്പോൾ സൗദിയിൽ പുരോഗമിച്ച് വരുന്നത്. സൗദി അറേബ്യയിൽ ഇതുവരെ
സ്വദേശികൾക്കും വിദേശികൾക്കുമായി 500 വാക്സിനേഷൻ
കേന്ദ്രങ്ങളിലായി 20 ലക്ഷത്തിലധികം ഡോസ് കോവിഡ് വാക്സിൻ വിതരണം
ചെയ്തിട്ടുണ്ട്.കോവിഡ് രാജ്യത്ത് റിപ്പോർട്ട് ചെയ്തതുമുതൽ സൗദി
ആരോഗ്യ ക്ലിനിക് സ്ഥാപിച്ച പരിശോധന ഹബുകളും ചികിത്സാ
കേന്ദ്രങ്ങളും രാജ്യത്തിനകത്തുള്ള ലക്ഷക്കണക്കിന് ആളുകൾക്ക്
സഹായകമായിട്ടുണ്ട്.
എല്ലാവരും ശങ്കിച്ചു നില്കാതെ എത്രയും പെട്ടന്ന്
വാക്‌സിൻ എടുക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. അതികം വൈകാതെ വാക്‌സിനേഷൻ യാത്രകൾക്ക്
അടക്കം പല കാര്യങ്ങൾക്കും നിർബന്ധമാക്കാൻ സാധ്യത ഉണ്ട്. ഇപ്പോൾ തന്നെ സൗദിയിൽ പല അനുകുല്യങ്ങളും
വാക്‌സിൻ എടുത്തവർക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
കോവിഡ് വാക്‌സിൻ രണ്ടു ഡോസും സ്വീകരിച്ചവര്ക്
പി സി ർ ടെസ്റ്റ് ഇല്ലാതെ സൗദിയിൽ യാത്ര ചെയ്യാൻ സാദിക്കും. കൂടാതെ പല കടകളും നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
അത് പോലെ വാക്സിൻ സ്വീകരിച്ചവർക്ക് പി സി ആർ ടെസ്റ്റോ
ക്വാറന്റൈനോ ഇല്ലാതെ തങ്ങളുടേ രാജ്യങ്ങൾ സന്ദർശിക്കാവുന്നതാണെന്ന് ചില രാജ്യങ്ങൾ അറിയിച്ചതായി
ഗൾഫ് ഹെൽത്ത് കൗൺസിലിലെ ഡോ: അഹമദ് അമ്മാറിന്റെ പ്രസ്താവന ഇതിൽ ഏറെ ശ്രദ്ധേയമാണ്. ഭാവിയിൽ
ഗൾഫ് രാജ്യങ്ങളിലും മറ്റു രാജ്യങ്ങളിലുമെല്ലാം യത്രാനുമതിക്ക് വാക്സിനേഷൻ നിബന്ധനയായേക്കുമെന്നും
അദ്ദേഹം സൂചന നൽകുന്നുണ്ട്. വാക്സിൻ സ്വീകരിച്ചവർക്ക് തീയേറ്ററിലും ഫുട്ബോൾ ഗ്രൗണ്ടിലേക്കും
പ്രവേശനത്തിനു നിബന്ധനയുണ്ടാകില്ലെന്നും ഡോ: അഹ്മദ് അമ്മാർ അറിയിച്ചു.
കോവിഡ്
വാക്‌സിനേഷൻ സെര്ടിഫിക്കറ് വളരെ ഈസി ആയി സഹാത്തി അപ്ലിക്കേഷനിൽ നിന്ന് ഡൌൺലോഡ്
ചെയ്യാവുന്നതാണ്. എത്രയും പെട്ടന്ന് എല്ലാവരും വാക്‌സിനേഷൻ എടുക്കാൻ ശ്രമിക്കണം എന്ന്
ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു.
Comments
Post a Comment