ബിനാമി ബിസിനസ് നിയമ വിദേയമാക്കാൻ അവസരം
ബിനാമി ബിസിനസ് നിയമ വിദേയമാക്കാൻ അവസരം
സൗദിയിലെ പുതിയ ബിനാമിവിരുദ്ദ നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷം വാണിജ്യ മന്ത്രാലയം (മിനിസ്ട്രി ഓഫ് കോമേഴ്‌സ്) ബിനാമി ബിസിനസ് നടത്തുന്നവർക്ക് അവരുടെ പദവി ശരിയാക്കാനും നിയമവിദേയമാക്കി ബിസിനെസ്സിൽ പങ്കാളിയാകാനും ആറു മാസത്തേക്ക് ഓഗസ്റ്റ് 23 വരെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിൽ പദവി ശരിയാക്കുന്ന കമ്പനികൾക്ക് പുതിയ ബിനാമി വിരുദ്ധ നയം പ്രകാരമുള്ള എല്ലാവിധ പിഴയും ഒഴിവായി അവരുടെ ബിസിനെസ്സിൽ നിയമവിദേയമായി പങ്കാളികളാകാം. പലർക്കും ഇത് നല്ലൊരു അവസരമാണ് കാരണം പുതുതായി വിദേശികൾക്ക് ബിസിനസ് തുടങ്ങാനുള്ള ചില വ്യവസ്ഥകൾക്ക് ഇളവുകൾ ഇപ്പോൾ ഉണ്ട്. എന്നാൽ പ്രതെയ്കിച്ചും സാദാരണക്കാരായ ചെറുകിട ബിസിനസ്കാർക് ഇത് എത്രത്തോളം പ്രായോഗികം ആകും എന്ന് അറിയില്ല. എന്തായാലും ഈ പദവി ശരിയാക്കൽ പരിപാടിയിലേക്ക് ഇറങ്ങുന്നതിനു മുമ്പ് വളെര ശ്രദിയ്ച്ചു പറഞ്ഞിരിക്കുന്ന എല്ലാ വ്യവസ്ഥകളും പാലിക്കാൻ കഴിയുന്നവർ മാത്രം ശ്രമിക്കുക. പദവി ശരിയാക്കുന്നവർക്കുള്ള വ്യവസ്ഥകൾ ഇനി പറയുന്നതാണ്.
ഒരു വിദേശിക്ക് പദവി ശരിയാക്കുന്നതിന് നാലു ചോയിസ് ആണ് ഉള്ളത്.
വിദേശി നിക്ഷേപ മന്ത്രാലയത്തിൽ (മിനിസ്ട്രി ഓഫ് ഇൻവെസ്റ്റ്മെന്റ്) നിന്നും ലൈസൻസ് നേടി സൗദിയും വിദേശിയും കമ്പനിയിൽ പങ്കാളികളാവുക.
വിദേശി പ്രിവിലേജ്‌ഡ് ഇക്കാമ നേടി കമ്പനിയിൽ പങ്കാളിയാവുക (വിദേശി നിക്ഷേപ മന്ത്രാലയത്തിൽ നിന്നും ലൈസൻസ് നേടിയശേഷം).
കമ്പനിയുടെ ഉടമസ്ഥാവകാശം വിദേശിക്ക് കൈമാറുക - വിദേശി നിക്ഷേപ മന്ത്രാലയത്തിൽ നിന്നും ലൈസൻസ് നേടിയശേഷം.
വിദേശി പ്രിവിലേജ്‌ഡ് ഇക്കാമ നേടി കമ്പനിയിൽ ഉടമസ്ഥൻ ആകുക (വിദേശി നിക്ഷേപ മന്ത്രാലയത്തിൽ നിന്നും ലൈസൻസ് നേടിയശേഷം.)
പ്രിവിലേജ്‌ഡ് ഇക്കാമ നേടാനുള്ള വ്യവസ്‌തകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക (https://saprc.gov.sa)
ബിസിനസ് നിയമവിദേയമാക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയേണ്ടത് അവരുടെ താല്പര്യം മിനിസ്ട്രി ഓഫ് കോമേഴ്‌സ്ഇൽ രജിസ്റ്റർ ചെയണം. മിനിസ്‌ട്രയുടെ പ്രാഥമിക അംഗീകാരം ലഭിച്ച ശേഷം മിനിസ്ട്രി ഓഫ് ഇൻവെസ്റ്റ്മെന്റ്ഇൽ അപ്ലിക്കേഷൻകൊടുക്കണം. മിനിസ്ട്രി ഓഫ് ഇൻവെസ്റ്റ്മെന്റ് ലൈസൻസ് അപ്പ്രൂവൽ കിട്ടിയാൽ മാത്രമേ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ഫൈനൽ അപ്പ്രൂവൽ തരുകയുള്ളു.
മിനിസ്ട്രി ഓഫ് കോമേഴ്‌സ് രജിസ്റ്റർ ചെയ്യുന്നതിന് സൗദി പാർട്ണറുടെ അബഷിർ ലോഗിൻ ചെയ്യാനുള്ള വിവരങ്ങൾ വച്ച് പദവി ശരിയാകുന്നതിനുള്ള പോർട്ടലിൽ കയറി ഇനി പറയുന്ന ഡീറ്റയിൽ കൊടുത്തു റിക്വസ്റ്റ് രജിസ്റ്റർ ചെയ്യുക. മന്ത്രാലയത്തിന്‍റെപോർട്ടൽ വഴി പദവി ശരിയാക്കുന്നതിനായി അപേക്ഷ നൽകിയാൽ 90 ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാകും. മിനിസ്ട്രി ഓഫ് കോമേഴ്‌സ് നിങ്ങൾ കൊടുത്ത റിക്വസ്റ്റ് പഠിച്ചു പ്രാഥമിക അനുമതിക്ക് നിങളുടെ റിക്വസ്റ്റ് നു യോഗ്യത ഉണ്ടെങ്കിൽ അനുമതി തരും. അല്ലെങ്കിൽ കൂടുതൽ ഡീറ്റെയിൽസ് കൊടുക്കാൻ ആവശ്യപ്പെടും .
ആദ്യമായി സൗദി പാർട്ണറുടെ കാര്യങ്ങൾ എന്റർ ചെയ്യുക, പിന്നീട് കമ്പനിയുടെ കാര്യങ്ങളും ഏതു ഓപ്ഷൻ ആണ് നിങ്ങൾ പദവി ശരിയാക്കുന്നതിന് സ്വീകരിക്കുന്നത് എന്ന് സെലക്ട് ചെയുക. പിന്നീട് ജീവനക്കാരുടെ എണ്ണം, എന്നുമുതലാണ് ബിസിനസ് തുടങ്ങിയത്, എത്രയാണ് ഇൻവെസ്റ്റ്മെന്റ് എമൗണ്ട്, വേറെ എന്തെങ്കിലും സ്പെഷ്യൽ അനുമതി ഉണ്ടെങ്കിൽ അത്, കമ്പനിയുടെ ലൊക്കേഷൻ എന്നിവ രേഖപ്പെടുത്തിയതിനുശേഷം വിദേശി പാർട്ണറുടെ വിവരങ്ങളെ രേഖപ്പെടുത്തി, ഉപാധികളും നിബന്ധനകളും അംഗീകരിച്ചു റിക്വസ്റ്റ് സബ്‌മിറ്റ് ചെയ്യുക. മിനിസ്ട്രി ഓഫ് കോമേഴ്‌സ് നിങ്ങളുടെ റിക്വസ്റ്റ് പരിശോദിച്ചു തുടർനടപടികൾ സ്വീകരിക്കും.
സ്റ്റാറ്റസ് തിരുത്തൽ അഭ്യർത്ഥന മന്ത്രാലയം അവലോകനം ചെയ്യുകയും പ്രാഥമിക അംഗീകാരം നൽകി 90 ദിവസത്തിനുള്ളിൽ നിയമപരമായ തിരുത്തൽ നടപടിക്രമങ്ങൾ പൂർത്തിയാക്കആൻ അപേക്ഷകനെ അറിയിക്കുകയും ചെയ്യുന്നു. ഈ കാലയളവിൽ സ്ഥിതി തിരുത്തൽ പൂർത്തിയാകാത്ത സാഹചര്യത്തിൽ, സ്വീകാര്യമായ കാരണങ്ങളും ന്യായീകരണങ്ങളും അടിസ്ഥാനമാക്കി മന്ത്രാലയം 180 ദിവസത്തേക്കു കൂടി അവധി നീട്ടി തരാൻ പരിഗണിക്കുന്നതാണ്. കമ്പനികൾക്കു ആദ്യം തെരെഞ്ഞെടുത്ത ഓപ്ഷൻനുള്ള മാനദണ്ഡങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ലന്ക്കിൽ അടുത്ത ഓപ്ഷൻ ചൂസ് ചെയ്യാവുന്നതാണ്.
മിനിസ്ട്രി ഓഫ് കോമേഴ്‌സ് നിന്നും പ്രാഥമിക അനുമതി കിട്ടിയാൽ പിന്നെ നിങ്ങൾക് മിനിസ്ട്രി ഓഫ് ഇൻവെസ്റ്റ്മെന്റ്ഇൽ അപ്ലിക്കേഷൻ കൊടുക്കാം. മിനിസ്ട്രി ഓഫ് ഇൻവെസ്റ്റ്മെന്റ്ഇൽ അപ്ലൈ ചെയ്യാൻ ഇനി പറയുന്ന കാര്യങ്ങൾ ഉണ്ടാകണം
കമ്പനിയുടെ കൊമേർഷ്യൽ രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്.
വിദേശി പങ്കാളിയുടെ ഇക്കാമ കോപ്പി.
സൗദി പങ്കാളിയുടെ ഐഡന്റിറ്റി കോപ്പി.
സോഷ്യൽ ഇൻഷുറൻസിൽ നിന്നുള്ള കമ്പനിയിൽഎത്ര ജോലിക്കാരുണ്ട് എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ്.
കമ്പനിയുടെ അവസാന വർഷത്തെ ഓഡിറ്റ് ചെയ്ത ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്. കൂടാതെ ഫിനാൻഷ്യൽ സ്റ്റെമെന്റ്റ് മിനിസ്ട്രി ഓഫ് കോമേഴ്‌സ് ഇന്റെ ഖുആയാം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടാകണം എസ്റ്റാബ്ലിഷ്‌മെന്റ്കളും ഓഡിറ്റഡ് ഫിനാഷ്യൽ സ്റ്റെമെൻറ് സമർപ്പിക്കണം.
സൗദി സ്‌പോൺസറുടെ എതിര്പ്പൊന്നുമില്ല എന്ന് കാണിക്കുന്ന ലെറ്റർ.
ഇത് കൂടാതെ ഇനി പറയുന്ന നിയമങ്ങളും നിയന്ത്രണങ്ങളും കൂടി പാലിക്കണം
വിവിധ തരം ബിസിനസ് ആക്റ്റിവിറ്റിവിറ്റികൾക്ക് ഏർപ്പെടുത്തി യിട്ടുള്ള ക്യാപ്റ്റില് (മൂലധനം) മാനദണ്ഡം ലൈസൻസ് ഇഷ്യു ചെയ്തതിന് ശേഷം പരമാവധി മൂന്ന് വർഷത്തിനുള്ളിൽ പാലിക്കണം. ക്യാപ്റ്റില്മാനദണ്ഡം അറിയാൻ ഇവിടെ ക്ലിക്ക് ചെയുക.
മിനിസ്ട്രി ഓഫ് കോമേഴ്‌സ് ഇൽ നിന്ന് പ്രാഥമിക അപ്പ്രൂവൽ ഉണ്ടായിരിക്കണം
തിരുത്തൽ അഭ്യർത്ഥിക്കുന്ന കമ്പനി ഇടത്തരം, വലിയ സ്ഥാപനങ്ങൾ എന്ന ക്യാറ്റഗറിക്കുള്ളിലായിരിക്കണം (തൊഴിലാളികളുടെ എണ്ണം 50 അല്ലെങ്കിൽ അതിൽ കൂടുതലായിരിക്കണം അല്ലെങ്കിൽ കഴിഞ്ഞ വർഷത്തെ സ്ഥാപനത്തിന്റെ വരുമാനം 40 ദശലക്ഷം റിയാലോ (40 Million) അതിൽ കൂടുതലോ ആയിരിക്കണം)
അപേക്ഷകന്റെ വാണിജ്യ രജിസ്ട്രേഷൻ (Commercial Registration) തിരുത്തൽ കാമ്പെയ്ൻ കാലയളവിനു മുംബ്ബുള്ളതായിരിക്കണം
വിദേശ പങ്കാളിയുടെ ഇക്കാമ തിരുത്തൽ കാമ്പെയ്ൻ കാലയളവിനു മുമ്പ് ഉള്ളതായിരിക്കണം കൂടാതെ അപേക്ഷകന്റെ സ്ഥാപനത്തിന്റെ സ്‌പോൺസർഷിപ്ഇൽ ആയിരിക്കണം
സൗദി സ്പോൺസർക് എതിർപ്പില്ലാ എന്ന കത്ത് സമർപ്പിക്കണം.
വിദേശത്തു സാനിദ്യമുണ്ടായിരിക്കണം എന്ന വ്യവസ്ഥ ഇളവ് ചെയ്തിട്ടുണ്ട്.
മിനിസ്ട്രി ഓഫ് ഇവെസ്റ്മെന്റ്
ഫീസ്
കൂടാതെ മിനിസ്ട്രി ഓഫ് കോമേഴ്‌സ് നു കൊമേർഷ്യൽ രെജിസ്ട്രേഷൻ ഇഷ്യൂ ചെയ്യുന്നതിനും കമ്പനിയുടെ ആർട്ടിക്കിൾ ഓഫ് അസോസിയേഷൻ പബ്ലിഷ് ചെയ്യുന്നതിനും ചേംബർ ഓഫ് കോമേഴ്‌സ് ഇൽ മെമ്പർഷിപ് നേടുന്നതിനുള് ഫീസും (ഏകദേശം ആറായിരം റിയാൽ - SR 6,000) കൊടുക്കേണ്ടി വരും.
അത് കൂടാതെ കമ്പനിയുടെ ഫിനാൻസ് സ്റ്റെമെന്റ്റ് ഓഡിറ്റ് ചെയാനുള് ചെലവ്, വേണമെങ്കിൽ നിയമ സഹായം തേടുന്നതി ഉള്ള ചെലവ് എന്നിവ കൂടി ഉണ്ടാകും.
എസ്റ്റാബ്ലിഷ്‌മെന്റ് (മുഅസ്സസാ) ഒരു ലിമിറ്റഡ് ലിയബിലിറ്റി കമ്പനി ആയോ സിംഗിൾ ഓണർ കമ്പനി ആയോ മാറ്റേണ്ടി വരും. ഇനി ബ്രാഞ്ചുകൾ ഉണ്ടെങ്കിൽ അത് വെവ്വേറെ മാറ്റേണ്ടി വരും.
വിദേശിക്ക് ഇൻവെസ്റ്റർ എന്ന പ്രൊഫഷൻ കിട്ടില്ല പക്ഷെ ജനറൽ മാനേജർ എന്ന പ്രൊഫഷൻ അനുവദിക്കും, വേണമെങ്കിൽ രണ്ടാമത് ഒരു ജനറൽ മാനേജർറിനെ കൂടി നിയമിക്കാം.
കമ്പനിയുടെ ആര്ട്ടിക്കൽസ് ഓഫ് അസോസിയേഷൻഇലും കൊമേർഷ്യൽ രെജിസ്ട്രേഷനിലും വിദേശിയുടെ പേരുണ്ടാകും.
വിദേശിയുടെ പ്രൊഫഷൻ ജനറൽ മാനേജർ അല്ലെങ്കിൽ അത് മാറ്റേണ്ടിവരും
ബാങ്ക് അക്കൗണ്ട്ഇൽ സൈൻ ചെയ്യാൻ അനുമതി കിട്ടണമെങ്കിൽ ജനറൽ മാനേജർ പ്രൊഫഷൻ ഉണ്ടാകണം
വിദേശി പാർട്ണർക് ലാഭത്തിന്റെ 20% വരുമാന നികുതിയും സൗദി പാർട്ണർക് ലാഭത്തിന്റെ 2.5% സകാത്തും അതാതു വർഷങ്ങളിൽ നൽകണം.
മുകൾ പറഞ്ഞ കാര്യങ്ങൾ പാലിക്കാൻ കഴിവുള്ളവർ എത്രയും പെട്ടന്ന് ഈ അവസരം പ്രയോജനപ്പെടുത്തണം. ആഗസ്റ്റ് 23നകം പദവി ശരിയാക്കാൻ അപ്ലിക്കേഷൻ കൊടുക്കാത്തവർക് എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രായലം മുന്നറിയിപ്പ് നൽകി. സൗദി പാർട്ണറുടെ മുഴുവൻ സപ്പോർട്ടും ഉറപ്പു വരുത്തി വളരെ സൂഷ്മതയോടെ മാത്രമേ ഈ പ്രക്രിയ തുടങ്ങാവൂ.
തയാറാക്കിയത്,
ഫിറോസ്
Mobile: 0505690871 0r firoz@khazindarlaw.com
Comments
Post a Comment